Deshabhimani

ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു

ECI India
വെബ് ഡെസ്ക്

Published on Sep 29, 2026, 04:17 PM | 1 min read

ന്യൂഡൽഹി:ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. ഹര്‍ജി അടിയന്തരമായി പട്ടികപ്പെടുത്താമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചു. അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കും.


പട്ന സ്വദേശിയും മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്ന രാകേഷ് കുമാർ സിംഗിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. കോടതി ഹര്‍ജിയിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ചുമതലകളിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ വികാസ് സിംഗ്, അഭിഭാഷകരായ സുദീപ് ചന്ദ്ര, മുദിത് ഗുപ്ത എന്നിവര്‍ വഴിയാണ് ഹ‍ര്‍ജി സമര്‍പ്പിച്ചത്. മറ്റ് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെ ഗ്യാനേഷ് കുമാര്‍ വെറും അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.


Related News

കമ്മീഷന്റെ പേരിൽ ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കാൻ സി ഇ സിക്ക് അധികാരമില്ലെന്നും ഇത് ക്വോ വാറന്റോ വഴി പരിശോധിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നിയമനങ്ങൾ ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന പാനൽ വഴിയാവണം. ഇതു സംബന്ധിച്ച വിവാദങ്ങളിൽ തീരുമാനം എടുക്കുന്നതുവരെ ഫോം 6 മാറ്റം വരുത്തരുത് എന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home