Deshabhimani

പത്തനംതിട്ടയിൽ റിസോർട്ടിൽ യുവതിയെ കുത്തിക്കൊന്നു

stabbed
വെബ് ഡെസ്ക്

Published on Sep 29, 2026, 04:00 PM | 1 min read

പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരിയിൽ റിസോർട്ടിൽ യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദിൽഷ (20) ആണ് കൊല്ലപ്പെട്ടത്. കീഴുക്കര സ്വദേശി ജിത്തുവാണ് പ്രതി. ഇയാളെ പൊലീസ് പിടികൂടി. ഇന്ന് പകൽ 2.50ഓടെയായിരുന്നു ക്രൂര കൊലപാതകം.


കോഴഞ്ചേരി മാരാമണിലുള്ള റിസോർട്ടിലാണ് സംഭവം. റിസോര്‍ട്ടിലെത്തിയ ജിത്തു ദില്‍ഷയുമായി റിസോര്‍ട്ടിന്റെ പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. സംസാരത്തിനിടെ ജിത്തു കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ദിൽഷയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഒന്നിലധികം തവണ കുത്തിയതായാണ് വിവരം. ​ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ നാട്ടുകാർ പിടികൂടി സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home