Deshabhimani

ഡൽഹി സമരത്തിന്‌ ഐക്യദാർഢ്യം

ജനകീയ സമരങ്ങളെ അടിച്ചമർത്താനാകില്ല

People's struggles cannot

കഴക്കൂട്ടത്ത് നടന്ന പ്രതിഷേധ പ്രകടനം

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 12:03 AM | 1 min read

തിരുവനന്തപുരം

ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കളെ അന്യായമായി കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചും ജില്ലയിൽ വിവിധയിടങ്ങളിൽ ജനം തെരുവിലിറങ്ങി. അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ കേന്ദ്രത്തിന്റെ വേട്ടയാടലിൽ ഗ്രാമ – നഗര വ്യത്യാസമില്ലാതെ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും നടന്നു. തോക്കിനും ലാത്തിക്കും അടിയറ വയ്‌ക്കുന്നതല്ല സമരവീര്യം. ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം പ്രതിഷേധങ്ങളിൽ ഉയർന്നു.‍ സിപിഐ എം നേതൃത്വത്തിൽ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനമുണ്ടായി. സിഐടിയു നേതൃത്വത്തിലും പ്രതിഷേധം നടന്നു. കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ പ്രകടനം നടത്തി. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും എസ്ഐആർ വഴി വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട പൗരരുടെ വോട്ടവകാശം ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ സിഐടിയു, എഐകെഎസ്‌, എഐഎഡബ്ല്യുയു സംഘടനകൾ ജിപിഒയ്‌ക്ക്‌ മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിനുനേരെ കേന്ദ്രസർക്കാർ നടത്തുന്ന പൊലീസ് അടിച്ചമർത്തലിൽ ജനങ്ങളുടെ രോഷം പ്രതിഷേധങ്ങളിൽ ഉയർന്നു. എതിർശബ്ദങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തി ഇല്ലാതാക്കാമെന്ന്‌ കരുതുന്നവർക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കുമുള്ള താക്കീതായി തെരുവിൽ ഉയർന്ന മുദ്രാവാക്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home