ജില്ലയിൽ പ്രതിഷേധമിരമ്പി

സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി മാവേലിക്കര നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
ആലപ്പുഴ
രാജ്യതലസ്ഥാനത്തെ അടിയന്തരാവസ്ഥയെ വെല്ലുന്ന പൊലീസ്‌രാജിനെതിരെ ജില്ലയിലെങ്ങും പ്രതിഷേധമിരമ്പി. തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരംചെയ്‌ത സിപിഐ എം നേതാക്കളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. ലോക്കൽ, ബ്രാഞ്ചുകേന്ദ്രങ്ങളിലെല്ലാം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. സിഐടിയു, കർഷക സംഘം, കെഎസ്‌കെടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലും പ്രതിഡധം സംഘടിപ്പിച്ചു.
ചാരുംമൂട്
ചാരുമൂട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽനിന്നും ആരംഭിച്ച പ്രകടനം ചാരുംമൂട് ടൗൺ ചുറ്റി കിഴക്കേ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഏരിയ സെക്രട്ടറി ബി ബിനു യോഗം ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം അംഗം എസ് രാമകൃഷ്ണൻ അധ്യക്ഷനായി.
മാവേലിക്കര
മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബുദ്ധ ജങ്ഷനിൽ നിന്ന് പ്രകടനം ആരംഭിച്ചു.









0 comments