Deshabhimani

ജനമനസ്സ്‌ തൊട്ടറിഞ്ഞ്‌ ജനനായകർ

വഞ്ചിയൂരിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത 
നടത്തിയ ഗൃഹസന്ദർശനത്തിൽനിന്ന്‌

വഞ്ചിയൂരിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത 
നടത്തിയ ഗൃഹസന്ദർശനത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jan 20, 2026, 03:07 AM | 2 min read

തിരുവനന്തപുരം

വീട്ടുകാര്യങ്ങൾ പങ്കിട്ടും നാട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞും ജനമനസ്സുകളെ തൊട്ടറിഞ്ഞ്‌ സിപിഐ എം ഗൃഹസന്ദർശനം തുടരുന്നു. വീടുവീടാന്തരം നേതാക്കളെത്തുന്പോൾ എങ്ങും നിറഞ്ഞ സ്വീകാര്യത. മടിയൊന്നും കൂടാതെ സമകാലിക രാഷ്‌ട്രീയവും വികസനവും പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യാൻ ജനം തയ്യാറാകുന്നു. സിപിഐ എമ്മിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രാദേശിക നേതാക്കളും ചെറുസംഘങ്ങളായാണ്‌ ഭവനസന്ദർശനം. നാടിന്റെ പൊതുവികസനത്തിനുതകുന്ന നിർദേശങ്ങൾ കേട്ടും പ്രാദേശിക വിഷയങ്ങൾക്ക്‌ പരിഹാരം കാണാമെന്ന ഉറപ്പ്‌ നൽകുകയും ചെയ്യുന്ന നേതാക്കൾ കുടുംബങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന്‌ ലഘുഭക്ഷണം കഴിച്ചാണ്‌ മടങ്ങുന്നത്‌. വികസനപ്രവർത്തനങ്ങളും ക്ഷേമപെൻഷനും തദ്ദേശ തെരഞ്ഞെടുപ്പുമെല്ലാം ചർച്ചയാകുന്നു. കക്ഷി രാഷ്‌ട്രീയമില്ലാതെ എല്ലാ വീടുകളിലുമെത്തി നേതാക്കന്മാർ കേൾക്കുന്നു. തിങ്കളാഴ്‌ച സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ വട്ടിയൂർക്കാവിലും ഒ എസ്‌ അംബിക എംഎൽഎ ആറ്റിങ്ങലിലും ഐ ബി സതീഷ്‌ എംഎൽഎ കാട്ടാക്കടയിലും ജി സ്‌റ്റീഫൻ എംഎൽഎ പൂവച്ചലിലും വിളപ്പിൽ ഏരിയയിൽ കെ എസ്‌ സുനിൽകുമാറും ഗൃഹസന്ദർശനം നടത്തി. ചൊവ്വാഴ്‌ച രാവിലെ ഒന്പതുമുതൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു കഴക്കൂട്ടത്ത്‌ വീടുകൾ സന്ദർശിക്കും. എൽഡിഎഫ്‌ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്റെയും ജനാഭിപ്രായങ്ങൾ തേടുന്നതിന്റെയും ഭാഗമായാണ്‌ സ‍ൗഹൃദ സന്ദർശനം. വി കെ പ്രശാന്ത്‌ എംഎൽഎയുടെ നേതൃത്വത്തിൽ ശാസ്‌തമംഗലത്ത്‌ ഗൃഹസന്ദർശനം നടത്തി. പാളയം ഏരിയ കമ്മിറ്റിയംഗങ്ങളായ ശശിധരൻ, ആർ എസ്‌ കിരൺദേവ്‌, ലോക്കൽ സെക്രട്ടറി അജിത്‌ കുമാർ തുടങ്ങിയവരും പങ്കെടുത്തു. പാളയം ജനറൽ ആശുപത്രി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂരിൽ നടത്തിയ ഗൃഹസന്ദർശനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്പലത, ഏരിയ കമ്മിറ്റിയംഗം വഞ്ചിയൂർ പി ബാബു, ലോക്കൽ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. സിപിഐ എം പാളയം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ഗൃഹസന്ദർശനം നടന്നു. വട്ടിയൂർക്കാവ് അറപ്പുരയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറിന്റെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറി ജെ പി ജഗദീഷ്, അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായി. തമ്പാനൂർ രാജാജി നഗറിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി സത്യന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടന്നു. തമ്പാനൂർ മുരുകൻ ഒപ്പമുണ്ടായി. ​ശാസ്‌തമംഗലത്ത്‌ വി കെ പ്രശാന്ത് എംഎൽഎയ്‌ക്കൊപ്പം എസ് ശശിധരൻ, ആർ എസ് കിരൺദേവ്, ആർ എസ് അജിത് കുമാർ എന്നിവരും വീടുകളിലെത്തി. പേരൂർക്കട സിപിഐ എം പേരൂർക്കട ഏരിയയിലെ ലോക്കൽ പ്രദേശങ്ങളിൽ ഗൃഹസന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു. നാലാഞ്ചിറ അഞ്ചുമുക്ക് വയലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ നേതൃത്വം നൽകി. വിവിധ ലോക്കലുകളിൽ ഏരിയ സെക്രട്ടറി ബി ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എസ് രാജലാൽ, എം ജി മീനാംബിക, കെ ശശാങ്കൻ, വി അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home