Deshabhimani

ശ്വാസകോശത്തിൽ മുഴ; ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തി

Pope Leo XIV
വെബ് ഡെസ്ക്

Published on Oct 14, 2026, 06:34 AM | 1 min read

റോം: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക്‌ ശസ്ത്രക്രിയ നടത്തി. റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രമുഖ തൊറാസിക് സർജൻ ഡോ. സ്റ്റെഫാനോ മാർഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.


കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയ വിവരം മാർപ്പാപ്പ അറിയിച്ചത്. ഒരാഴ്ചത്തെ ആശുപത്രി വാസം ആവശ്യമായതിനാൽ 20 വരെയുള്ള പൊതുപരിപാടികൾ വത്തിക്കാൻ റദ്ദാക്കി. സുഖം പ്രാപിക്കുന്നതോടെ നവംബറിൽ നിശ്ചയിച്ചിട്ടുള്ള തെക്കേ അമേരിക്കൻ പര്യടനവുമായി മാർപ്പാപ്പയ്ക്ക് മുന്നോട്ടുപോയേക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home