ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം
പ്രതിഷേധ ധർണ സംഘടിപ്പിച്ചു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ആർഎംഎസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ജനാധിപത്യ അട്ടിമറിക്ക് നേതൃത്വം നൽകുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആർഎംഎസിന് മുന്നിൽ നടന്ന ധർണ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി രാജൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ സുകുമാരനാശാരി, ആർ രാജൻ, എസ് രാധാകൃഷ്‌ണൻ, പി രാമചന്ദ്രൻ നായർ, എസ് ലതാകുമാരി എന്നിവർ സംസാരിച്ചു.









0 comments