ad
Deshabhimani

ഓണക്കാലകൃഷി

പുതുമാതൃകയുമായി ചിറയിൻകീഴ്

പെരുമാതുറയിൽ ഓണക്കൃഷിക്ക് തുടക്കമിടുന്നു ​ ​

പെരുമാതുറയിൽ ഓണക്കൃഷിക്ക് തുടക്കമിടുന്നു ​ ​

വെബ് ഡെസ്ക്

Published on Jun 28, 2026, 01:41 AM | 1 min read

ചിറയിൻകീഴ്

ഓണക്കാലക്കൃഷിയിൽ കൂട്ടായ്‌മയുടെ പുതുമാതൃക തീർക്കാനൊരുങ്ങി ചിറയിൻകീഴ് പഞ്ചായത്ത്. പഞ്ചായത്തിലെ 33 കൃഷിക്കൂട്ടങ്ങളെയും സ്വകാര്യ കർഷകരെയും പങ്കാളികളാക്കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇവർക്കൊപ്പം കുട്ടികളും പങ്കാളികളാകും. ഓണക്കാലത്തേയ്ക്ക്‌ ആവശ്യമായ പച്ചക്കറികൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പെരുമാതുറ കടൽത്തീരമേഖലയും തരിശുഭൂമികളും കായലോരങ്ങളിലെ തെങ്ങിൻ തോപ്പുകളുമടക്കം കൃഷിക്ക്‌ അനുയോജ്യമാക്കും. ചിറയിൻകീഴ് സഹകരണബാങ്കിന്റെ ഇക്കോഷോപ്പുവഴി വരുംദിവസങ്ങളിൽ തൈകൾ കർഷകർക്ക്‌ എത്തിച്ചുനൽകും. എൽഡിഎഫ് സർക്കാർ കൃഷിസമൃദ്ധി പഞ്ചായത്തായി ചിറയിൻകീഴിനെ തെരഞ്ഞെടുത്തിരുന്നു. പൂക്കൃഷിയിൽ കഴിഞ്ഞവർഷം ജില്ലയിൽ രണ്ടാംസ്ഥാനവും പഞ്ചായത്ത്‌ നേടി. വിദ്യാർഥികൾക്ക് സഹായവുമായി അധ്യാപകരും കൃഷിക്കൂട്ടങ്ങൾക്കും കർഷകർക്കും കരുത്തായി കൃഷിഭവൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home