ശയനപ്രദക്ഷിണവുമായി ഉദ്യോഗാർഥികൾ

തിരുവനന്തപുരം
സെക്രട്ടറിയറ്റിനുമുന്നിൽ ശയനപ്രദക്ഷിണം നടത്തി പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ പിഎസ്‌സി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ. പിപിഇ കിറ്റ് ധരിച്ച് അഞ്ച് ഉദ്യോഗാർഥികൾ റോഡിൽ ശയനപ്രദക്ഷിണം ചെയ്‌തു. നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരത്തിന്റെ 20–ാം ദിവസമാണ് വ്യത്യസ്‌ത നീക്കം. റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്താതെ തദ്ദേശ സ്ഥാപനങ്ങളിൽ താൽക്കാലികക്കാരെ നിയമിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. ചുരുക്കംപേർക്കാണ് പട്ടികയിൽനിന്ന് നിയമനം ലഭിച്ചത്. എൽഎസ്ജിഡി സ്പെഷ്യൽ റൂൾ പ്രകാരം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 സ്ഥിരം തസ്‌തികകൾ പഞ്ചായത്തുകളിൽ സൃഷ്ടിക്കുക, താൽക്കാലികക്കാർക്ക് നിയമനം നീട്ടി നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാർക്കും നിവേദനം നൽകിയെങ്കിലും ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.








0 comments