ad
Deshabhimani

നഴ്സസ്‌ വാരാഘോഷം

കായികോത്സവത്തിന് തുടക്കം

nurses varaghosham.jpg

ലോങ് ജമ്പില്‍ ഒന്നാം സ്ഥാനം നേടിയ ആന്‍മേരി ജോഷ്വ 
(ബിഎന്‍വി നഴ്‌സിങ് കോളേജ്)

avatar
സ്വന്തം ലേഖകൻ

Published on May 08, 2026, 11:24 PM | 1 min read

തിരുവനന്തപുരം

നഴ്സസ് വാരാഘോഷത്തിന്റെ കായികോത്സവം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങി. വെള്ളിയാഴ്ച ട്രാക്ക്‌ ഇനങ്ങളും ഗെയിമുകളും നടന്നു. ശനി രാവിലെ ഒമ്പതുമുതൽ മെഡിക്കൽ കോളേജ്‌ ഗ്ര‍ൗണ്ടിൽ ത്രോ മത്സരങ്ങൾ നടക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കായികമേളയിൽ അഡീഷണൽ ഡയറക്ടർ ഓഫ് നഴ്സിങ്‌ ചാർജ് ടി സുബ്രമണ്യൻ പതാകയുയർത്തി. ഇന്ത്യൻ റെയിൽവേ ഫുട്ബോൾ കോച്ച് ആർ രാജേഷ് കായികോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കൽ കോളേജ് ചീഫ് നഴ്സിങ്‌ ഓഫീസർ ബീനാ ലാൽ അധ്യക്ഷയായി. നഴ്സസ് വാരാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എസ്‌ എസ്‌ ഹമീദ്, ആർസിസി ചീഫ് നഴ്സിങ്‌ ഓഫീസർ ഇൻ ചാർജ് ആർ സുനിത കുമാരി, സ്പോർട്സ് കൺവീനർ ബി എസ്‌ അർച്ചന, ജോയിന്റ് കൺവീനർ എസ്‌ എസ്‌ ശ്രീജാമോൾ എന്നിവർ സംസാരിച്ചു. വാരാഘോഷത്തിന്റെ ഭാഗമായുള്ള കലോത്സവം ഞായറാഴ്ച നഴ്സിങ്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home