മലയോര ഹൈവേ കുതിക്കുന്നു
പാറശാല–പരുത്തിപ്പള്ളി പാത പൂർത്തിയായി

പാറശാല–പരുത്തിപ്പള്ളി മലയോര ഹൈവേ
അഖിലേഷ് ആനാവൂർ
Published on Mar 15, 2026, 12:00 AM | 1 min read
വെള്ളറട
പാറശാല മണ്ഡലത്തിന്റെ ഗതാഗതസ്വപ്‌നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് പാറശാല–പരുത്തിപ്പള്ളി മലയോര ഹൈവേയുടെ നവീകരണം പൂർത്തിയായി. കിഫ്ബിവഴി 138 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. പാറശാലമുതൽ കുടപ്പനമൂടുവരെയുള്ള 15.5 കിലോമീറ്റർ ദൂരവും തുടർന്നുള്ള പരുത്തിപ്പള്ളിവരെയുള്ള ഭാഗവും യാത്രക്കാർക്കായി തുറന്നുനൽകിയിരിക്കുകയാണ്. അടിമുടി മാറി പാത നേരത്തേ 5.5 മീറ്റർമാത്രം വീതിയുണ്ടായിരുന്ന പാത, പലയിടങ്ങളിലും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായിരുന്നു. പുതിയ പദ്ധതിപ്രകാരം റോഡിന്റെ വീതി 12 മുതൽ 13.5 മീറ്റർവരെയായി വർധിപ്പിച്ചു. ഇതിൽ ഒന്പതു മീറ്റർ വീതിയിലാണ് ആധുനികരീതിയിലുള്ള ടാറിങ് നിർവഹിച്ചിരിക്കുന്നത്. വെല്ലുവിളികളെ മറികടന്ന് ജനകീയ ഇടപെടൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കടന്പകൾ സി കെ ഹരീന്ദ്രൻ എംഎൽഎ നേരിട്ട് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. അദ്ദേഹം ഭൂ ഉടമകളുമായി നടത്തിയ ചർച്ച ഫലംകണ്ടു.










0 comments