ആർദ്രമീ കരുതൽ

വെഞ്ഞാറമൂട്
സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടെ ആരോഗ്യമേഖലയിൽ മാതൃകാപരമായ മുന്നേറ്റമാണ് വാമനപുരം മണ്ഡലത്തിലുണ്ടായത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആനാട്, വാമനപുരം, ആനാകുടി, പനവൂര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. വാമനപുരം എഫ്എച്ച്സിക്ക് 6.20 കോടി രൂപ ഉപയോഗിച്ച് 50 കിടക്കകളുള്ള വാര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പൂർത്തിയായി. പുതിയ കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 50 കിടക്കകളുള്ള വാർഡ്, ഒ പി, ലാബ്, ഫാർമസിയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുമാണ് ഉൾപ്പെടുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ 75 ലക്ഷം രൂപ മുടക്കി ഇ ഹെൽത്ത് സംവിധാനം, ഇന്റർലോക്ക്, എക്സ്റേ യൂണിറ്റ്, ട്രാൻസ്ഫോർമർ എന്നിവയും ഒരുക്കിയിട്ടുണ്ട്. കല്ലറ എഫ്എച്ച്സിയിൽ 1.79 കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ നിർമിച്ചു. പാലോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ 37 ലക്ഷം രൂപ ചെലവാക്കി പുതിയ ഒ പി ബ്ലോക്ക് സ്ഥാപിച്ചു. പാലോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ 1.69 കോടി രൂപ ഉപയോഗിച്ച് 10 കിടക്കകളുള്ള പുതിയ ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുല്ലമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 2.5 കോടി രൂപ ചെലവിൽ കെട്ടിട നിർമാണം ആരംഭിച്ചു. 9 ആശുപത്രികളിൽ ഇ- ഹെൽത്ത് സംവിധാനം നടപ്പിലാക്കി.









0 comments