കുഞ്ഞുങ്ങൾ പാനിക്കാകാതിരിക്കാൻ ചുറ്റുമുള്ള കാഴ്ചകളെ കുറിച്ച് സംസാരിച്ചാണിറക്കിയത്; ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ

idukki
വെബ് ഡെസ്ക്

Published on Nov 28, 2025, 06:04 PM | 1 min read

ഇടുക്കി: പാനിക്ക് ആവാതിരിക്കാൻ കുഞ്ഞുങ്ങളോട് കാണുന്ന കാഴ്ചകളെ കുറിച്ച് സംസാരിച്ചാണ് താഴെയിറക്കിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍.


സബ് കളക്ടരുടെ ഓഫീസിൽ നിന്ന് വിവരം ലഭിച്ച പ്രകാരമാണ് ഇങ്ങോട്ടേക്ക് എത്തിയത്. രണ്ടരയോടെയാണ് വിവരം അറിഞ്ഞത്. സുരക്ഷിതമായാണ് അവർ മുകളിൽ ഉണ്ടായിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഓഫീസ് സ്റ്റാഫ് കുടുംബത്തെ ടെൻഷനാക്കാതെ ഇടപെട്ടു' - ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കൾ ഇവാൻ , ഇനാര ഡൈനിലെ ജീവനക്കാരിയായ ഹരിപ്രിയ എന്നിവരാണ് കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം കെട്ടിയാണ് കുടുങ്ങി കിടന്നവരെ താഴെ ഇറക്കിയത്.


ഇടുക്കിയിൽ മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കുട്ടികളുൾപ്പടെയുള്ള അഞ്ചുപേരെയും താഴെയിറക്കിയിരുന്നു.


ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിലാണ് സംഭവം. രണ്ട് മണിക്കൂറോളം വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടന്നിരുന്നു. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം നടത്തിയ രക്ഷാദൗത്യമാണ് ഫലം കണ്ടത്. ക്രെയിനിൻ്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.


ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലിൽ ഈയടുത്തായി തുടങ്ങിയ പദ്ധതിയാണ്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി.


എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റിയില്ല. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കവും നടന്നിരുന്നു. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകട സാധ്യത കുറവായിരുന്നെങ്കിലും കുട്ടി ഉൾപ്പടെ സംഘടത്തിലുണ്ടായതാണ് ആശങ്കയുണർത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home