കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ബാക്കി വണ്ടികൾ വൈകും

കൊച്ചി: കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയുള്ള അപകടത്തിൽ ബാക്കി ട്രെയിനുകൾ വൈകും. ഗുഡ്‌സ് ട്രെയിന്‍ പാളം അവസാനിക്കുന്നിടത്തേക്കുളള ബാരിക്കേഡിൽ തട്ടിയശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
സാങ്കേതിക പ്രശ്‌നങ്ങളാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം-തൃശൂര്‍ ലൈനിലെ ഗതാഗത തടസം വൈകിട്ട് ആറോടെ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.








0 comments