കോർപ്പറേറ്റ് അനുകൂല നിയമത്തിന് തിരിച്ചടി

ഇനി സ്വന്തം വിത്തുകൾ കൃഷി ചെയ്യാം, കമ്മ്യൂണിറ്റി വിത്തുബാങ്കുകളെ തുണച്ച് കെനിയൻ കോടതി

kenya seeds
വെബ് ഡെസ്ക്

Published on Nov 28, 2025, 05:12 PM | 2 min read

നെയ്റോബി: പരമ്പരാഗത കർഷകരെയും വിത്തു ശേഖരങ്ങളെയും വിലക്കി കാർഷിക രംഗത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ കെനിയ സർക്കാരിന്റെ നീക്കത്തിന് തടയിട്ട് കോടതി. തദ്ദേശീയ വിത്തുകൾ പങ്കിടുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും കർഷകരെ തടയുന്ന വിത്ത് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കെനിയയിലെ ഹൈക്കോടതി പ്രഖ്യാപിച്ചു.


2012-ൽ ഒപ്പുവച്ച വിത്ത് നിയമം അനുസരിച്ച്, കെനിയയിലെ കർഷകർക്ക് അവരുടെ കമ്മ്യൂണിറ്റി വിത്ത് ബാങ്കുകൾ വഴി വിത്ത് പങ്കിടാൻ അവകാശമില്ല. ഇങ്ങനെ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും ഒരു ദശലക്ഷം കെനിയ ഷില്ലിംഗ് (7,700 യുഎസ് ഡോളർ) പിഴയും ലഭിക്കും.


വിത്ത് ബാങ്കുകൾ റെയ്ഡ് ചെയ്യാനും വിത്തുകൾ പിടിച്ചെടുക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന നിയമത്തിലെ വകുപ്പുകളും ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് റോഡ റൂട്ടോ വിധിയിൽ വ്യക്തമാക്കി.


കാർഷിക മേഖലയിൽ നഷ്ടമുണ്ടാക്കുന്ന വ്യാജ വിത്തുകളുടെ വർദ്ധിച്ചുവരുന്ന വിൽപ്പന തടയുന്നതിനുള്ള നടപടിയായാണ് നിയമം കൊണ്ടുവന്നത്. വിത്ത് വില്നയ്ക്ക് ലൈസൻസ് ഏർപ്പെടുത്തിക്കൊണ്ട് കോർപ്പറേറ്റുകൾക്ക് വിത്ത് വ്യാപാര അവകാശം കൈമാറി.


വർഷങ്ങളായി ഇതിനെതിരെ പോരാടുന്ന കമ്മ്യൂണിറ്റി വിത്ത് ബാങ്കുകളിലെ അംഗങ്ങളായ 15 ചെറുകിട കർഷകരാണ് കേസ് ഫയൽ ചെയ്തത്. അവർ പരമ്പരാഗത വിത്തുകൾ സംരക്ഷിക്കയും സഹപ്രവർത്തകർക്കിടയിൽ പങ്കിടുകയും ചെയ്യുന്നു.


'എന്റെ മുത്തശ്ശി വിത്തുകൾ ഞങ്ങൾക്കായി സംരക്ഷിച്ചു. ഇന്ന് കോടതി എന്റെ പേരക്കുട്ടികൾക്ക് പോലീസിനെയോ ജയിലിനെയോ ഭയമില്ലാതെ അവ കൃഷി ചെയ്യാൻ കഴിയുമെന്ന് പറഞ്ഞിരിക്കുന്നു,' കേസിന് നേതൃത്വം നൽകിയവരിലെ പ്രതിനിധി സാമുവൽ വാത്തോം എന്ന കർഷകൻ പറഞ്ഞു.


kenya 25


ഗ്രീൻപീസ് ആഫ്രിക്കയിലെ ഭക്ഷ്യ പ്രചാരകയായ എലിസബത്ത് ആറ്റീനോ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞു.


'തനതു വിത്തുകൾ സാധൂകരിക്കുന്നതിലൂടെ ഭക്ഷ്യവ്യവസ്ഥയെ കോർപ്പറേറ്റുകൾ പിടിച്ചെടുക്കുന്നതിനെതിരെ കോടതി ഒരു പ്രഹരമേൽപ്പിച്ചിരക്കയാണ്. കെനിയയിൽ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും, പ്രാദേശികമായി പൊരുത്തപ്പെടുന്നതുമായ വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ഒടുവിൽ ഉറപ്പാക്കിയിരിക്കുന്നു,' എന്നും അവർ പറഞ്ഞു.


"ഈ വിധി ആഗോളതലത്തിൽ ശക്തമായ കീഴ് വഴക്കം പ്രഖ്യാപിക്കുന്നതാണ്. വിത്തുകൾ സംരക്ഷിക്കാനും പങ്കിടാനുമുള്ള കർഷകരുടെ പരമ്പരാഗത അവകാശം വാണിജ്യ താൽപ്പര്യങ്ങളെ മറികടക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു. ലോകമെമ്പാടുമുള്ള പരമ്പരാഗത കാർഷിക സമൂഹങ്ങൾക്കും കാർഷിക ബിസിനസിനും ഇടയിലുള്ള നിയമപരമായ അധികാര സന്തുലിതാവസ്ഥ പുനർനിർമ്മിക്കുന്നു"- കെനിയയിലെ ബയോഡൈവേഴ്‌സിറ്റി ആൻഡ് ബയോസേഫ്റ്റി അസോസിയേഷന്റെ പ്രോഗ്രാം ഓഫീസർ ഗിഡിയോൺ മുയ പ്രതികരിച്ചു.


വ്യാജ വിത്തുകൾ കർഷകർക്ക് വിറ്റതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ഷില്ലിംഗിന്റെ നഷ്ടം രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇതിനെ നേരിടാൻ എന്ന പേരിലാണ് വിത്ത് നിയമം നടപ്പാക്കിയിരുന്നത്.  


രജിസ്റ്റർ ചെയ്ത വിത്ത് വ്യാപാരികളല്ലെങ്കിൽ, കർഷകർ വിത്തുകൾ സംസ്കരിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാക്കി. സസ്യ ബ്രീഡർമാർക്ക് വിപുലമായ ഉടമസ്ഥാവകാശം നൽകി. കർഷകർക്ക് ഉടമസ്ഥാവകാശം നൽകിയില്ല. വിത്ത് ഉടമകളെ മുൻകൂട്ടി അറിയിക്കാതെ കർഷകർ അവരുടെ വിളവെടുപ്പിൽ നിന്ന് വിത്തുകൾ വേർതിരിക്കയോ സംരക്ഷിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് നിയമവിരുദ്ധമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home