കല്യാണത്തിനിടെ ചിപ്സിനായി പരക്കം പാച്ചിൽ; ഉന്തും തള്ളും വൈറൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിനിടെ ചിപ്‌സ് പാക്കറ്റിന് വേണ്ടിയുള്ള ഉന്തും തള്ളും വൈറൽ. സമൂഹവിവാഹ വേദിയിലാണ് ചിപ്‌സ് പാക്കറ്റിന് വേണ്ടി അതിഥികൾ പരക്കം പാഞ്ഞത്. ചടങ്ങുകൾക്ക് ശേഷം ചിപ്‌സ് പാക്കറ്റ് വിതരണം ആരംഭിച്ചതോടെയായിരുന്നു സംഭവം.
പരിപാടി നടന്ന റാഠിയിലെ ബ്രഹ്‌മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്ത് നിരവധി ആളുകൾക്കാണ് പരിക്കേറ്റതായാണ് വിവരം. ഓട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. പരസ്പരം പാക്കറ്റ് തട്ടിപ്പറിക്കുന്നതുൾപ്പടെയുള്ള വീഡിയോയാണ് പുറത്തുവന്നത്.








0 comments