സംഘാടക സമിതി രൂപീകരിച്ചു; പ്രവാസി സാഹിത്യോത്സവ് ജനുവരി 9ന്

ജുബൈൽ : സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ 15–-ാം പതിപ്പ് 2026 ജനുവരി ഒമ്പതിന് ജുബൈലിൽ നടക്കും. ഹഫർ അൽ ബാതിൻ, അൽ ഖസീം, ഹായിൽ, റിയാദ്, ദമ്മാം, അൽ ജൗഫ്, അൽ ഖോബാർ, ജുബൈൽ, അൽ ഹസ എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.
കലാസാഹിത്യ മേഖലയിലായി 80-ൽ അധികം മത്സര ഇനങ്ങളാണ് ഒരുക്കിയത്. യൂണിറ്റ്, സെക്ടർ, സോൺ തല മത്സരത്തിലെ വിജയികൾക്കാണ് നാഷണൽ തലത്തിൽ അവസരം. സ്കൂൾ അടിസ്ഥാനത്തിൽ നടക്കാറുള്ള ക്യാമ്പസ് സാഹിത്യോത്സവും വിപുലമായി നടക്കും.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. അബ്‌ദുൾ കരീം ഖാസിമി ചെയർമാനും ശരീഫ് മണ്ണൂർ ജനറൽ സെക്രട്ടറിയുമായി 111 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. സാമൂഹ്യപ്രവർത്തകനും ഐസിഎഫ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ അബ്ദുൾ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു.
ആർഎസ്‌സി നാഷണൽ ചെയർമാൻ ഉമറുൽ ഫാറൂഖ് സഖാഫി അധ്യക്ഷനായി. ഐസിഎഫ് റീജണൽ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ ആലപ്പുഴ, ശിഹാബ് കായംകുളം, ബഷീർ വെട്ടുപാറ, കവി മനോജ് കാലടി, അബ്ദുൾ അസീസ് സഅദി എന്നിവർ സംസാരിച്ചു.
സാഹിത്യോത്സവിന്റെ പോസ്റ്ററും ചടങ്ങിൽ പ്രകാശിപ്പിച്ചു. നസീർ തുണ്ടിൽ, ജബ്ബാർ ആലപ്പുഴ, അബ്ദുൾ കരീം ഖാസിമി, ജാഫർ കൊടിഞ്ഞി, സലീം പട്ടുവം, ഉബൈദ് സഖാഫി, ഇന്ത്യൻ എംബസി സ്കൂൾ പിടിഎ മുൻ ചെയർമാൻ അബ്‌ദുറഹൂഫ് പാലക്കോട്, ശിഹാബ് മാങ്ങാടൻ, റഹൂഫ് പാലേരി, നൗഫൽ ചിറയിൽ, ഇബ്രാഹിം അംജദി തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് അൻവർ ഒളവട്ടൂർ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ജലീൽ കൊടുവള്ളി നന്ദിയും പറഞ്ഞു.








0 comments