പമ്പ- തെങ്കാശി സർവീസ് നാളെ മുതൽ
പമ്പ- കോയമ്പത്തൂർ കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസ് തുടങ്ങി

ശബരിമല : തീർഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ- കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്. പമ്പ ഡിപ്പോ നടത്തുന്ന കോയമ്പത്തൂർ ബസ് രാത്രി 9.30 ന് കോയമ്പത്തൂര്‍ നിന്ന് പുറപ്പെടും. തിരിച്ച് രാവിലെ ഒമ്പതിനാണ് പമ്പയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ്.
കെഎസ്ആർടിസി പുനലൂർ ഡിപ്പോയുടെ ബസാണ് ശനി മുതൽ പമ്പ-തെങ്കാശി റൂട്ടിൽ സർവീസ് നടത്തുക. രാത്രി എഴിന് തെങ്കാശിയിൽ നിന്ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാവിലെ ഒമ്പതിന് പമ്പയിൽ നിന്ന് പുറപ്പെടും. പളനി, തിരുനെൽവേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്താൻ ബസുകൾ റെഡിയാണെന്നും അധികൃതർ അറിയിച്ചു. കർണാടകത്തിലേക്കും ആവശ്യാനുസരണം സർവീസുകൾ നടത്തും.
അന്തർസർവീസുകൾ നടത്താനായി കെഎസ്ആർടിസി യുടെ 67 ബസുകൾക്കാണ് പുതുതായി പെർമിറ്റ് ലഭിച്ചത്.








0 comments