ചതിക്കുഴികളിൽ വീണുപോയവരുടെ കൊടുമൺ പോറ്റിയായി മോഹൻലാൽ; എഐ ചിത്രങ്ങൾ വൻ ഹിറ്റ്

അധികാരം കൈക്കലാക്കി വലവിരിച്ച് ഇരകളെ കാത്തിരിക്കുന്നവന്റെ ചതിക്കുഴികളിൽ വീണുപോയവരുടെ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി മോഹൻലാൽ എത്തിയാൽ എങ്ങനെയിരിക്കും എന്നത് കൗതുകമുള്ള ആലോചനയാണ്, എന്നാൽ ആ ആലോചനയ്ക്ക് കാഴ്ച ഒരുക്കിയിരിക്കുകയാണ് അംജദ് ഷാൻ എന്ന ഡിസൈനർ.
തമിഴ് സൂപ്പർ താരങ്ങളായ വിജയ്, രജനികാന്ത്, കമൽഹാസൻ, സൂര്യ എന്നിവർ ചായ കുടിക്കാൻ ഇറങ്ങിയ എഐ ചിത്രങ്ങൾ വൈറലാകുന്നതിനിടയിലാണ് കൊടുമൺ പോറ്റിയായി മോഹൻലാൽ എത്തിയത്.
രാഹുൽ സദാശിവൻ- മമ്മൂട്ടി കോംബോയിലെത്തിയ ഹൊറർ ചിത്രം ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി മമ്മൂട്ടി എത്തിയതിന് രാജ്യാന്തര ശ്രദ്ധ ലഭിച്ചിരുന്നു. മികച്ച നടനുള്ള ഏഴാമത്തെ സംസ്ഥാന പുരസ്കാരവും താരത്തെ തേടിയെത്തി. താര പദവിയും പ്രതിച്ഛായയും മറന്ന് ഉടലിനെ അഭിനയ പരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായക വേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്കുള്ള അംഗീകാരമായിരുന്നു സംസ്ഥാന അവാർഡ്.








0 comments