കാപ്പിൽ ബീച്ചിൽ ബഹുജന ശുചിത്വ ക്യാമ്പയിൻ

വർക്കല
ഇടവ പഞ്ചായത്തിലെ കാപ്പിൽ ബീച്ച് സംരക്ഷണത്തിനായി ബഹുജന ശുചിത്വ ക്യാമ്പയിൻ. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് നാഷണൽ കോസ്റ്റൽ മിഷൻ സ്കീമിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ഇടവ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പയിൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ഇടവ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹനൻ അധ്യക്ഷയായി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, അരുൺ രാജ്, ആർ എസ് സൗമ്യ എന്നിവർ സംസാരിച്ചു. കാപ്പിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഇടവ എംആർഎംകെഎം എച്ച്എസ്എസ് വിദ്യാർഥികൾ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജില്ലാ ശുചിത്വ മിഷൻ പ്രതിനിധികൾ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.








0 comments