ad
Deshabhimani

ജീവിതം 
 പ്രതിസന്ധിയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2026, 12:30 AM | 1 min read

സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കി സമസ്‌തമേഖലയിലും വിലക്കയറ്റം പിടിമുറുക്കുകയാണ്‌. പെട്രോൾ, ഡീസൽ വില ദിനംപ്രതി ഉയരുകയാണ്‌. ഗാർഹിക പാചകവാതകത്തിന്റെയും വാണിജ്യ സിലിണ്ടറുകളുടെയും വില ക്രമാതീതമായി വർധിപ്പിക്കുന്നു. ഇന്ധനത്തിന്റെയും ഗ്യാസിന്റെയും വിലവർധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുകയാണ്‌. ചായയും ചെറുകടികളും തുടങ്ങി ഉച്ചയൂണിനുവരെ ഹോട്ടലുകളിൽ വിലവർധിപ്പിച്ചു. പച്ചക്കറികൾക്കും പലവ്യഞ്ജനത്തിനും വിലകൂടി. കൂലിത്തൊഴിലാളികൾക്കും ഇടത്തരക്കാർക്കുമുൾപ്പെടെ സാന്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്‌. ലഭിക്കുന്ന കൂലിയുടെ നല്ലൊരു പങ്കും ഇന്ധനത്തിനും ഭക്ഷ്യവസ്‌തുക്കൾക്കുമായി മാറ്റിവയ്ക്കേണ്ടിവരുന്നു. പകലന്തിയോളം പണിയെടുത്തിട്ടും നാളത്തേയ്ക്ക്‌ ഒന്നും കരുതിവയ്ക്കാനില്ലാത്ത അവസ്ഥയിലെത്തി. ഇ‍ൗ സാഹചര്യം മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടേ മതിയാകൂവെന്ന്‌ പറയുകയാണ്‌ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home