ad
Deshabhimani

വിരുന്നിനെത്താം, ഹൃദയപൂർവം

കമലേശ്വരം കൺവൻഷൻ സെന്റർ

കമലേശ്വരം കൺവൻഷൻ സെന്റർ

avatar
എം പി ലിജു

Published on Sep 07, 2025, 12:00 AM | 1 min read

ചാല

ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസംപോലുമായില്ല. എങ്കിലും കമലേശ്വരം കൺവൻഷൻ സെന്റർ നാട്ടുകാർക്കിടയിൽ സൂപ്പർഹിറ്റാണ്. 15 ലേറെ വിവാഹങ്ങളും മറ്റ് ചെറുകിട ആഘോഷങ്ങളും ഇതിനകം ഇവിടെ നടന്നു. അതിനൂതന സൗകര്യങ്ങളടക്കമുള്ള സംവിധാനം കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്നതാണ് കമലേശ്വരത്തെ കൺവൻഷൻ സെന്ററിന്റെ പ്രത്യേകത. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും സ്വകാര്യ കല്യാണ മണ്ഡപങ്ങളും കൺവൻഷൻ സെന്ററുകളും ലക്ഷങ്ങൾ ഈടാക്കുമ്പോഴാണിത്. ദേശീയപാതയിൽ നിന്ന്‌ എം സി റോഡിലൂടെ എളുപ്പത്തിൽ എത്താൻ സാധിക്കുന്ന സെന്ററാണിത്. ശീതീകരിച്ച ഹാൾ, മികച്ച പാർക്കിങ് സൗകര്യം എന്നിവയുണ്ട്. ദിവസങ്ങൾ കൊണ്ടുതന്നെ ഏവർക്കും സ്വീകര്യമായി ഈ സെന്റർ. കോർപറേഷൻ നിർമിച്ച സെന്റർ 12000 ചതുരശ്ര അടിയാണ്. ഒരേ സമയം 800 പേർക്ക് പങ്കെടുക്കാവുന്ന ശീതീകരിച്ച ഇരുനില കെട്ടിടമാണ് അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയത്. 300 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഹാളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. 6500 ചതുരശ്ര അടിയിലാണ് പാർക്കിങ്. കമലേശ്വരത്തിന് പുറമെ മണക്കാട്, മുട്ടത്തറ, ശ്രീവരാഹം, പുത്തൻപള്ളി വാർഡുകളിലുള്ളവർക്കും ഹാൾ ഉപകരിക്കും. പൂർണമായി 25000 രൂപയ്‌ക്കും, ഭക്ഷണശാല മാത്രമായി 8000 രൂപയ്‌ക്കും നൽകും. ബിപിഎൽ കാർഡുകാർക്കും വിധവകളുടെ മക്കൾക്കും കല്യാണ ആവശ്യങ്ങൾക്ക് 5000 രൂപ കുറച്ച് നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home