കൊടുംക്രിമിനലായ ബിജെപി കൗൺസിലറെ പുറത്താക്കണം
കോർപറേഷൻ ഭരണക്കാർക്ക് താക്കീതായി എൽഡിഎഫ് മാർച്ച്

കാപ്പാ കേസിൽ പിടിയിലായ ബിജെപി കൗൺസിലർ സുഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ കോർപറേഷനു മുന്നിൽ നടത്തിയ ധർണ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കാപ്പ ചുമത്തി ജയിലിലടച്ച കൊടുംക്രിമിനലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കോർപറേഷനിലേക്ക് മാർച്ച് നടത്തി. നഗരത്തിന് ഭീഷണിയായി തഴച്ചുവളരുന്ന ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. നാലു വധശ്രമമുൾപ്പെടെ 19 കേസുണ്ട്. ക്രിമിനലിനെ സംരക്ഷിക്കുന്ന സമീപനമാണ് ബിജെപിയും ആർഎസ്എസും സ്വീകരിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണപരാജയവും ബിജെപി കൗൺസിലർമാരുടെ ക്രിമിനൽ ബന്ധങ്ങളും മറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ആസൂത്രിതശ്രമമാണ് മേയറും കൂട്ടരും നടത്തുന്നത്. ഇത് തുടരാൻ അനുവദിക്കില്ല. ഇയാളെ പുറത്താക്കാൻ കോർപറേഷൻ ഭരണനേതൃത്വം തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് നൂറുകണക്കിനുപേർ അണിനിരന്ന മാർച്ച് ആരംഭിച്ചത്. കോർപറേഷനുമുന്നിലെ റോഡ് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി അധ്യക്ഷനായി. ജില്ലാസെക്രട്ടറി വി ജോയി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, ടി എൻ സീമ, ഡി കെ മുരളി, വി കെ പ്രശാന്ത്, കെ എസ് ബാബു, എസ് പി ദീപക്, പാളയം രാജൻ, വഞ്ചിയൂർ ബാബു, പീരുമുഹമ്മദ്, എഎൽഎം കാസിം, അഗസ്‌തിപുത്രൻ, അഡ്വ. പോത്തൻകോട് വിജയൻ, രാഖി രവികുമാർ, അഡ്വ. എസ് ഫിറോസ്‌ലാൽ എന്നിവർ സംസാരിച്ചു.










0 comments