തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ കത്തിച്ചു

സംയുക്ത തൊഴിലാളി യൂണിയൻ കാട്ടാക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ കമ്മിറ്റിയംഗം എൻ വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാട്ടാക്കട
കേന്ദ്രസർക്കാർ നടപ്പാക്കിയ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കാട്ടാക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിളപ്പിൽ ശ്രീകുമാർ അധ്യക്ഷനായി. ജെ ബിജു, ഫ്രാൻസിസ്, എം എ ഹുസൈൻ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരായുള്ള കരിദിനത്തിന്റെ ഭാഗമായി സിഐടിയു നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു . സിഐടിയു ദേശീയ കൗൺസിൽ അംഗം വി കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻ എസ് ദിലീപ്, കെ മോഹനൻ, സുശീലൻ മണവാരി, അജിത് ഭാസ്‌കർ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.









0 comments