എകെബിആർഎഫ് ധർണ

ആൾ കേരളാ ബാങ്ക് റിട്ടയറീസ് ഫോറം കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ നടത്തിയ ധർണ കെ ജി ജയരാജ് ഉൽഘാടനം ചെയ്യുന്നു
ആലപ്പുഴ
ഓൾ കേരളാ ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ കമ്മിറ്റി സിഎസ് ബാങ്കിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. കാത്തലിക് സിറിയൻ ബാങ്കിനെ വിദേശ ആധിപത്യത്തിൽനിന്ന് മോചിപ്പിക്കുക, ശമ്പള പരിഷ്കരണവും പെൻഷനും നിഷേധിക്കാതിരിക്കുക, കരാർവൽക്കരണം അവസാനിപ്പിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. എൻസിസിപിഎ ഡെപ്യൂട്ടി സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ചന്ദ്രബാബു അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി തുളസിദാസൻ തുടങ്ങിയവർ സംസാരിച്ചു.









0 comments