പ്രകടന പത്രികയും വികസന സപ്ലിമെന്റും പ്രകാശിപ്പിച്ചു
എൽഡിഎഫ് വിജയത്തിന് കരുത്തുപകരാൻ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി റോഷി അഗസ്റ്റിൻ, എൽഡിഎഫ് നേതാക്കൾ എന്നിവർ ചേർന്ന് പ്രകടന പത്രികയും ജില്ലാ വികസന സപ്ലിമെന്റും പ്രകാശിപ്പിക്കുന്നു

സ്വന്തം ലേഖകൻ
Published on Nov 27, 2025, 12:15 AM | 1 min read
തൊടുപുഴ
ജില്ലയിൽ എൽഡിഎഫിന് സമഗ്രാധിപത്യം ഉറപ്പിക്കാനുള്ള തയാറെടുപ്പുമായി പ്രകടന പത്രികയും ജില്ലാ വികസന സപ്ലിമെന്റും പ്രകാശിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട രണ്ടു നഗരസഭകളും ഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം ലഭിക്കുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. അതിനുള്ള കരുത്ത് പകരുന്നതായി മുനിസിപ്പൽ മൈതാനിയിൽ നടന്ന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി റോഷി അഗസ്‌റ്റിന് നൽകി പ്രകടന പത്രികയും പ്രകാശിപ്പിച്ചു. യോഗത്തിൽ എൽഡിഎഫ് തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായി. സിപിഐ എം തൊടുപുഴ വെസ്‌റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ, ഇൗസ്‌റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണി, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു. തൊടുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ മന്ത്രി റോഷി അഗസ്‌റ്റിൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ലിനു ജോസ് സ്ഥാനാർഥികളെ പരിചയപ്പെടുത്തി.









0 comments