ഐഷ വധക്കേസ്
സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിലെ കുളത്തിൽ പരിശോധന

ചേര്‍ത്തല
പഞ്ചായത്ത് റിട്ട. ജീവനക്കാരി ചേര്‍ത്തല ശാസ്‌താങ്കല്‍ സ്വദേശിനി ഐഷ (ഹൈറുമ്മ –- 62) കൊലക്കേസ് പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പൊലീസ് പരിശോധിച്ചു. ഐഷയുടെ മൃതദേഹാവശിഷ്‌ടം തേടിയാണ് ചൊങ്ങുംതറ വീടിന് വടക്കുകിഴക്കുള്ള കാടുപിടിച്ച കുളംവറ്റിച്ചത്. മണിക്കൂറുകള്‍ തെരഞ്ഞെങ്കിലും പ്രത്യേകിച്ചൊന്നും ലഭിച്ചില്ല. ബുധൻ രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചേര്‍ത്തല എസ്‌എച്ച്‌ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം വീടിന്റെ കുളംവറ്റിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചേറും മണ്ണും കോരിയെടുത്തു. സെബാസ്‌റ്റ്യന്‍ കുളത്തില്‍ ആഫ്രിക്കൻമുഷി ഉള്‍പ്പെടെ മീൻകൃഷി നടത്തിയിരുന്നു. കൊലപാതകശേഷം മൃതദേഹം മീനിന് നൽകാനുള്ള സാധ്യതയും അന്വേഷകസംഘം പരിഗണിച്ചിരുന്നു. സെബാസ്‌റ്റ്യന്‍ കൊന്നതായി പൊലീസ് കണ്ടെത്തിയ ബിന്ദു പത്മനാഭന്‍, ജെയ്‌നമ്മ എന്നിവരുടെ മൃതദേഹം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിൽ മൃതദേഹാവശിഷ്‌ടം കത്തിച്ച നിലയിലും രക്തക്കറയും കണ്ടെത്തിയിരുന്നു. ഒരുവര്‍ഷം മുമ്പാമാണ് ജെയ്‌നമ്മ കൊല്ലപ്പെട്ടത്. ബിന്ദു പത്മനാഭന്‍ 2006 -മെയ് ഏഴിനും ഐഷ 2012 -മെയ് 12-നും കൊല്ലപ്പെട്ടതായാണ് കണ്ടെത്തൽ. അന്വേഷകസംഘം വീട്ടുവളപ്പ് കുഴിച്ച് പരിശോധിച്ചിരുന്നു. അന്ന് പരിശോധിക്കാത്ത കുളത്തിലാണ് ബുധനാഴ്‌ച പരിശോധന നടത്തിയത്. സെബാസ്‌റ്റ്യൻ റിമാൻഡിലാണ്.









0 comments