ലേബർ കോഡിനെതിരെ സമരാഗ്‌നി

Protest against the labor code

തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ആലപ്പുഴ പാസ്പോർട്ട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്‍ത ശേഷം ലേബർ കോഡിന്റെ പകർപ്പ് കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Nov 27, 2025, 12:05 AM | 3 min read

ആലപ്പുഴ

തൊഴിലും തൊഴിലവകാശങ്ങളും നിഷേധിക്കുന്ന ലേബർ കോഡിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ആലപ്പുഴ പാസ്പോർട്ട് ഓഫീസ് മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ശതാബ്‌ദി മന്ദിരത്തിന് സമീപത്തു നിന്നാരംഭിച്ച മാർച്ച് പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ നടത്തിയ ധർണ സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു, എഐടിയുസി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി മോഹൻദാസ്, വി ബി അശോകൻ, പി ഗാനകുമാർ, പി പി പവനൻ, ആർ അനിൽകുമാർ,കെ ജെ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ സ്വാഗതവും എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു നന്ദിയും പറഞ്ഞു. ഉദ്‌ഘാടനത്തിന് ശേഷം ലേബർ കോഡ്‌ പകർപ്പ്‌ കത്തിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചു.

എഫ്എസ്ഇടിഒ

ആലപ്പുഴ

തൊഴിലാളികളെ കൂലി അടിമകളാക്കുന്ന നാല് ലേബർ കോഡുകൾ നിയമമാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടി ഒ നേതൃത്വത്തിൽ ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ച്‌പ്രതിഷേധിച്ചു. ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്‌ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതം പറഞ്ഞു. എഫ് എസ് ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി സന്തോഷ്‌, ജില്ലാ പ്രസിഡന്റ്‌എൻ അരുൺകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ഇന്ദിര, എം എസ് പ്രിയലാൽ, കെ സതീഷ്, കെ എസ് ടി എ ജില്ലാ പ്രസിഡന്റ്‌ സി ജ്യോതികുമാർ, വൈസ് പ്രസിഡന്റ് ആർ ഉമാനാഥ്, കെജിഒഎ ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു, കെ എസ് രാജേഷ്, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, കുട്ടനാട്ടിൽ സംസ്ഥാനകമ്മിറ്റിയംഗം ബൈജു പ്രസാദ്, ചേർത്തലയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വേണു, ഹരിപ്പാട് എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ എസ് മനോജ്, ചെങ്ങന്നൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എസ് മനോജ് എന്നിവർ ഉദ്ഘാടനം ചെയ്തു.

ബെഫി

ആലപ്പുഴ ​

ലേബർ കോഡ് അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി ബെഫി ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും സമരാഗ്‌നിയും നടത്തി. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും രാജ്യത്ത് നടപ്പാക്കുന്ന കരിനിയമങ്ങൾ അറബിക്കടലിൽ വലിച്ചെറിയണമെന്ന് ആഹ്വാനംചെയ്‌തുമാണ് റാലിയും പ്രതിഷേധാഗ്‌നിയും നടത്തിയത്. കരിനിയമത്തിന്റെ വിജ്ഞാപനവും ബാങ്ക് ജീവനക്കാർ കത്തിച്ചു. ആലപ്പുഴ കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ നടത്തിയ സമരം എൻസിസിപിഎ ദേശീയ ഡെപ്യൂട്ടി സെക്രട്ടറി കെ ജി ജയരാജ് ഉദ്‌ഘാടനംചെയ്‌തു. ജില്ലയിലെ മുഴുവൻ ബെഫി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. എസ്ബിഐഇഎഫ് ജനറൽ സെക്രട്ടറി ജയരാജ്, ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, ജില്ലാ പ്രസിഡന്റ്‌ വി കെ രമേശൻ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മമോഹൻ എന്നിവർ സംസാരിച്ചു.

മാധ്യമപ്രവർത്തകർ

ആലപ്പുഴ

മാധ്യമരംഗം അടക്കമുള്ള തൊഴിൽ മേഖലയ്ക്ക് ഭീഷണിയായ ലേബർകോഡിനെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും ചേർന്ന്‌ ജില്ലാ കോടതിക്ക് സമീപം സംഘടിപ്പിച്ച ധർണ എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്തു. കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ്‌ വി എസ് ജോൺസൺ അധ്യക്ഷനായി. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്‌ റോയി കൊട്ടാരച്ചിറ സ്വാഗതവും കെഎൻഇഎഫ് ജില്ലാ സെക്രട്ടറി സി ജി മാത്യു നന്ദിയും പറഞ്ഞു.

റെയിൽവേ ജീവനക്കാര്‍

ആലപ്പുഴ

ലേബർ കോഡുകൾക്ക് എതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ആലപ്പുഴയിൽ റെയിൽവേ തൊഴിലാളികൾ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ ( സി ഐ ടിയു) നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ​റെയിൽവേ തൊഴിലാളികളുടെ പരിരക്ഷ ഇല്ലാതാക്കുന്ന നിയമങ്ങൾ പുനപരിശോധിക്കുക, റെയിൽവേയിൽ ലേബർ കോഡുകളുടെ മറവിൽ നടപ്പിലാക്കുന്ന കരാർവത്കരണം അവസാനിപ്പിക്കുക, റെയിൽവേ തൊഴിലാളികളുടെയും , അഭ്യസ്തവിദ്യരായ യുവജനങ്ങളുടെയും അവകാശമായ സ്ഥിരം തൊഴിൽ എന്നത് റെയിൽവേയിൽ സംരക്ഷിക്കുക എന്നിവ പ്രധാന വിഷയങ്ങളായി ഉയർത്തിയായിരുന്നു ഐക്യദാർഢ്യം ​ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഐക്യദാർഢ്യം ചേർത്തല ബ്രാഞ്ച് സെക്രട്ടറി സി വിധു ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി എസ് ശ്യാംലാൽ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home