സീനിയർ സിറ്റിസൺസ് ഫോറം വാർഷിക സമ്മേളനം

കേരള സീനിയർ സിറ്റിസൺസ് ഫോറം വാർഷികസമ്മേളനം കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
മുഹമ്മ
കേരള സീനിയർ സിറ്റിസൺസ് ഫോറം വാർഷിക സമ്മേളനം കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടി വി തമ്പി അധ്യക്ഷനായി. രക്ഷാധികാരി സി കെ മണി ചീരപ്പൻചിറ 80 കഴിഞ്ഞവരെ പൊന്നാട അണിയിച്ചു. യൂണിറ്റ് സെക്രട്ടറി കെ വി തിലകൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ വിജയമ്മ, എൻ ടി റെജി, കെ എസ് ദാമോദരൻ, വി ഉമാമഹേശ്വരൻ, മുഹമ്മ രവീന്ദ്രനാഥ്, കെ എം വിപിനേന്ദ്രൻ, കെ കെ ഗോപി, ടി ഡി ശശി എന്നിവർ സംസാരിച്ചു. വി എം പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ കെ മണിയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി കെ മണി, ചീരപ്പൻ ചിറ(രക്ഷാധികാരി). ടി വി തമ്പി (പ്രസിഡന്റ് ), കെ കെ മണിയൻ, എൻ എൻ ശ്യാമള( വൈസ് പ്രസിഡന്റുമാർ) ടി ഡി ശശി (സെക്രട്ടറി), കെ വി ചിദംബരൻ, എം ബി സുമംഗലാദേവി(ജോയിന്റ് സെക്രട്ടറിമാർ) കെ വി തിലകൻ ( ട്രഷറർ).









0 comments