എൽഡിഎഫിനെ വിജയിപ്പിക്കുക: വാട്ടർ അതോറിറ്റി എംപ്ലോ. യൂണിയൻ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു കായംകുളം ബ്രാഞ്ച് കൺവൻഷൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ രഘുനാഥ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനും തൊഴിലാളിവിരുദ്ധ ലേബർ കോഡ് നടപ്പാക്കിയ കേന്ദ്രനയങ്ങൾക്കെതിരെയും രംഗത്തിറങ്ങാൻ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു കായംകുളം ബ്രാഞ്ച് കൺവൻഷൻ ആഹ്വാനംചെയ്‌തു. കൺവൻഷനും കുടുംബസംഗമവും സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ രഘുനാഥ് ഉദ്ഘാടനംചെയ്‌തു. ബ്രാഞ്ച് പ്രസിഡന്റ് എസ് അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാജിമോൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ ബിജു, ബ്രാഞ്ച് സെക്രട്ടറി മാത്യു വർഗീസ്, മുൻ ജില്ലാ സെക്രട്ടറി പ്രമോജ് എസ് ധരൻ, ജില്ലാ കമ്മിറ്റിയംഗം അരുൺദാസ്, സി രഷ്‌മി, എ ഉണ്ണികൃഷ്‌ണൻ, എസ് രതീഷ്, ജെ ബിജു എന്നിവർ സംസാരിച്ചു.









0 comments