പെൻഷൻ പരിഷ്കരണ നിഷേധം; കെഎസ്‌എസ്‌പിയു പ്രതിഷേധിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച്
തിരുവനന്തപുരം
പെൻഷൻ പരിഷ്കരണം നിഷേധിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറിയറ്റിന് മുന്നിൽ കെഎസ്എസ്‌പിയു ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ സദാശിവൻ നായർ, ജില്ലാ പ്രസിഡന്റ് ജി രാജേന്ദ്രൻ, സെക്രട്ടറി ജി അജയൻ, എസ് ശിവദാസൻ, എ ഉമൈബാ ബീവി, കെ തങ്കപ്പൻ നായർ, എസ് സുധാകരൻ, പി പരമേശ്വരൻ തമ്പി, വി ശ്രീകുമാരൻ നായർ എന്നിവർ സംസാരിച്ചു.









0 comments