ad
Deshabhimani

നഗരത്തിൽ 23 പുത്തൻ സര്‍വീസുമായി കെഎസ്ആര്‍‌ടിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 05, 2026, 02:32 AM | 1 min read

തിരുവനന്തപുരം

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ആവശ്യം പരിഗണിച്ച് 23 ഇടറോഡുകളില്‍ക്കൂടി കെഎസ്ആര്‍ടിസി സര്‍വീസ്. ശനി രാവിലെ 7.30ന് കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കിഴക്കേകോട്ടയിലേക്കുള്ള ആദ്യ സര്‍വീസ് ആരംഭിക്കും. മന്ത്രി കെ ബി ഗണേഷ് കുമാറുമായി മേയര്‍ വി വി രാജേഷ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റൂട്ടിന്റെ പ്രത്യേകത അനുസരിച്ച് ഇലക്ട്രിക് ബസുകള്‍ക്ക് പുറമെ ഡീസല്‍ ബസുകളും വിവിധയിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ബിജെപി ഭരണസമിതി കോര്‍പറേഷനില്‍ അധികാരമേറ്റതിനു പിന്നാലെ ഇ ബസ് വിഷയത്തിൽ മേയര്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് വസ്തുത നിരത്തി മന്ത്രിയും രംഗത്തെത്തി. നോട്ടീസ് നൽകിയാൽ 24 മണിക്കൂറിനുള്ളിൽ കോർപറേഷൻ നൽകിയ ഇ ബസുകൾ തിരികെ നൽകാമെന്നും, പകരം കെഎസ്ആർടിസി 50 വാഹനം നിരത്തിലിറക്കി ജനങ്ങൾക്ക്‌ യാത്രാ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മേയറുടെ നേതൃത്വത്തില്‍ മന്ത്രിയെ കണ്ട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് അഭ്യര്‍ഥിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home