ad
Deshabhimani

ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ 55 കാരി മരിച്ചു; മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ കസ്റ്റഡിയിൽ

odisha

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 08, 2026, 06:33 AM | 1 min read

റായഗഡ, ഒഡീഷ: റായഗഡ ജില്ലയിലെ ജെ.കെ. പുരിൽ മരുന്നുകടയിൽ നിന്ന് ഇഞ്ചക്ഷൻ സ്വീകരിച്ചതിന് പിന്നാലെ 55കാരി മരിച്ചു. ഗെറ്റിപഡ സ്വദേശിനി ബൈദേഹി കുമാറാണ് മരിച്ചത്.


പനിയും ജലദോഷവും മാറാത്തതിനെ തുടർന്ന് മരുന്നുകടയിലെത്തിയ ബൈദേഹിക്ക് ജീവനക്കാരനായ എകെ ഭദ്ര ഇഞ്ചക്ഷൻ നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇഞ്ചക്ഷന് പിന്നാലെ ആരോഗ്യനില ഗുരുതരമായി വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.


കുടുംബത്തിന്റെ പരാതിയിൽ ചന്ദിലി പൊലീസ് ഭദ്രയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം, ഫോറൻസിക് പരിശോധന എന്നിവയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home