കൊല്ലങ്കാവ് ജി ചന്ദ്രനെ അനുസ്മരിച്ചു

കൊല്ലങ്കാവ് ജി ചന്ദ്രന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു
നെടുമങ്ങാട്
സിപിഐ എം ഏരിയ കമ്മിറ്റിയംഗവും ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് നഗരസഭാ ചെയർമാനുമായിരുന്ന കൊല്ലങ്കാവ് ജി ചന്ദ്രന്റെ എട്ടാം ചരമ വാർഷികം ആചരിച്ചു. ബുധൻ രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും നടന്നു. അനുസ്മരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. കെ എ അസീസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആർ ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. ചെറ്റച്ചൽ സഹദേവൻ, ആർ മധു, പി ഹരികേശൻ നായർ, എസ് ആർ ഷൈൻലാൽ, മന്നൂർക്കോണം രാജേന്ദ്രൻ, കെ റഹീം, എൻ ആർ ബൈജു, സി സാബു, എം ശ്രീകേശ്, എൽ എസ് ലിജു, രഞ്ജിത്ത് കൃഷ്ണ, പ്രമോദ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments