ad
Deshabhimani

കഴക്കൂട്ടത്തിനൊപ്പം കടകംപള്ളി

kasakampally surendran

കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ റോഡ്ഷോ

വെബ് ഡെസ്ക്

Published on Mar 16, 2026, 02:55 AM | 1 min read

തിരുവനന്തപുരം: വികസനത്തിന്റെ പുതുപാതയിലേക്ക് കഴക്കൂട്ടത്തെ നയിച്ച കടകംപള്ളി സുരേന്ദ്രൻ വീണ്ടുമെത്തുന്നു. 1996ൽ കടകംപള്ളി സുരേന്ദ്രന് ആദ്യവിജയം സമ്മാനിച്ച കഴക്കൂട്ടത്ത്‌ ഇത്തവണ അദ്ദേഹത്തിന്‌ ആറാംമത്സരം. തുടർച്ചയായി 2016ലും 2021ലും കഴക്കൂട്ടം എൽഡിഎഫിനൊപ്പം നിന്നു.


യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തകനായി. ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ കെഎസ്-വൈഎഫിന്റെ യൂണിറ്റ് ഭാരവാഹിയായും കടകംപള്ളി പഞ്ചായത്ത് സെക്രട്ടറിയായും താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.


അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥിയായിരിക്കെ മൂന്ന് മാസം ജയിൽവാസം. 1974-ൽ സിപിഐ എം അംഗമായി. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗം. കടകംപള്ളി പഞ്ചായത്ത്‌ വൈസ്- പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിട്ടുണ്ട്‌.


സംസ്ഥാനത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ മണ്ഡലമാക്കി കഴക്കൂട്ടത്തെ മാറ്റി. 2500 കോടിയിലധികം രൂപയുടെ വികസന വിപ്ലവം സാധ്യമാക്കി. കഴക്കൂട്ടത്തിനെ ഇനിയും കൈപിടിച്ചുയർത്താനാണ്‌ വീണ്ടും ജനവിധി തേടുന്നത്‌. കടകംപള്ളി സി കെ കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകൻ. ഭാര്യ: സുലേഖ. മക്കൾ: അരുൺ സുരേന്ദ്രൻ, അനൂപ്‌ സുരേന്ദ്രൻ. മരുമക്കൾ : സ്മൃതി ശ്രീകുമാർ, ഗീതു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home