കണിയാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം

കണിയാപുരം ഉപജില്ല ശാസ്ത്രോത്സവം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്യുന്നു
മംഗലപുരം
കണിയാപുരം ഉപജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളയ്ക്ക് തോന്നയ്ക്കൽ ഗവ. എച്ച്എസ്എസ്, ഗവ. എൽപിഎസ് സ്‌കൂളുകളിൽ തുടക്കമായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീചന്ദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ് കാർത്തിക, എസ് ഷിബു, വേങ്ങോട് മധു, ആർ ജയൻ, എം എസ് ഉദയകുമാരി, ആർ ബി റീന, എ ജുമൈല ബീവി, കെ ആർ വിനോദ്, ആർ എസ് ഹരികൃഷ്ണൻ, മുഹമ്മദ് യാസീൻ, എ ഷാജഹാൻ, ജെസി ജലാൽ, എം എസ് സജീന, വി മധുസൂദനൻ നായർ, ജി ജയകുമാർ, എസ് വി സുനിൽ കുമാർ, ഇ മുനീർ എന്നിവർ സംസാരിച്ചു.









0 comments