യമൻ പൗരന്മാർക്ക് ആശ്വാസം; താമസരേഖകൾ ശരിയാക്കാൻ സൗദി

റിയാദ്: നിയമാനുസൃത രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന യമൻ പൗരന്മാരുടെ താമസരേഖകൾ ശരിയാക്കാൻ നടപടികളുമായി സൗദി അറേബ്യ. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് നടപടികൾ ആരംഭിച്ചത്.
യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റഷാദ് അൽ അലീമിയുടെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനം.
വിദേശമന്ത്രാലയം, മാനവവിഭവശേഷി–സാമൂഹ്യവികസന മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നടപടികൾ.
താമസരേഖകൾ ശരിയാക്കാനായി സാധുവായ യമൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. നടപടികൾ ആരംഭിക്കുന്ന തീയതിയും പാലിക്കേണ്ട വ്യവസ്ഥകളും ജനറൽ ഡയറക-്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ പിന്നീട് അറിയിക്കും.
സൗദിയുടെ തീരുമാനത്തെ യമൻ സർക്കാർ സ്വാഗതം ചെയ-്തു. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യമൻ മന്ത്രിസഭ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും സൗദിയുടെ മാനുഷിക സമീപനത്തിന്റെയും പ്രതിഫലനമാണ് നടപടിയെന്ന് യമൻ മന്ത്രിസഭ വ്യക്തമാക്കി.









0 comments