ഉപ്പ്, പഞ്ചസാര, കൊഴുപ്പ് നിയന്ത്രണം; പരിധി നിശ്ചയിച്ച് യുഎഇ

പ്രതീകാത്മക ചിത്രം
ദുബായ്: ഭക്ഷ്യവസ-്തുക്കളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പരിധി നിശ്ചയിച്ച് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഇതിനായുള്ള പുതിയ ചട്ടം നടപ്പാക്കി തുടങ്ങി. പോഷകഗുണമുള്ള ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുകയും അമിതവണ്ണം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യം.
ബ്രെഡ്, പഞ്ചസാര ചേർത്ത പാൽ–പാലുൽപ്പന്നങ്ങൾ, രുചിയുള്ള തൈര്–ലബൻ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, പരിപ്പ്, ക്രാക്കറുകൾ, ചിപ-്‌സ്, സംസ-്‌കരിച്ച ചീസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് ആദ്യഘട്ടത്തിൽ നിയന്ത്രണം. യുഎഇയിൽ നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പായ്‌ക്ക് ചെയ-്‌ത ഭക്ഷ്യവസ-്‌തുക്കൾക്കും സ്വതന്ത്ര മേഖലകളിലേതുൾപ്പെടെ ഭക്ഷ്യസ്ഥാപനങ്ങൾക്കും ചട്ടം ബാധകമാണ്.
ബ്രെഡിലെ സോഡിയത്തിന്റെ അളവ് 100 ഗ്രാമിലെ 444 മില്ലിഗ്രാമിൽനിന്ന് ഘട്ടംഘട്ടമായി 370 മില്ലിഗ്രാമായി കുറയ-്‌ക്കും. ഫ്ലാറ്റ് ബ്രെഡിൽ 384ൽനിന്ന് 320 മില്ലിഗ്രാമായും ഉപ്പിട്ട ക്രാക്കറിൽ 696ൽനിന്ന് 580 മില്ലിഗ്രാമായും പ്രെറ്റ്‌സലിൽ 912ൽനിന്ന് 760 മില്ലിഗ്രാമായും കുറയ-്‌ക്കും. പഞ്ചസാര ചേർത്ത പാലിലും പാലിനു പകരമുള്ള വസ്‌തുക്കളിലും പഞ്ചസാരയുടെ പരിധി 100 ഗ്രാമിലെ 9.6ൽനിന്ന് എട്ടുഗ്രാമായും രുചിയുള്ള തൈരും ലബനിലും 12ൽനിന്ന് 10 ഗ്രാമായും കുറയും.
അന്തിമ പരിധികൾ 2030 ഡിസംബർ 31നകം നടപ്പാക്കണം. നിലവിലെ ശേഖരത്തിലുള്ള ഉൽപ്പന്നങ്ങൾ ചട്ടം പ്രാബല്യത്തിൽ വന്നശേഷം ഒരു വർഷംവരെയോ കാലാവധി തീരുന്നതുവരെയോ വിൽക്കാം. ലംഘനങ്ങൾക്ക് മുന്നറിയിപ്പ്, 5000 മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴ, സ്ഥാപനത്തിന്റെ താൽക്കാലിക അടച്ചിടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളുണ്ടാകും. പരിശോധന, വിപണിയിൽനിന്നുള്ള സാമ്പിൾ ശേഖരണം, പരീക്ഷണശാല പരിശോധന എന്നിവയിലൂടെ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.









0 comments