ആയുർവേദ കോളേജിൽ കളരി പരിശീലനം

ഗവ. ആയുർവേദ കോളേജിൽ ബിഎഎംഎസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കളരി പരിശീലനത്തിൽനിന്ന്
തിരുവനന്തപുരം
ഗവ. ആയുർവേദ കോളേജിൽ രക്ഷാകർതൃ– അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ബിഎഎംഎസ് വിദ്യാർഥികൾക്കായി കളരി പരിശീലനം തുടങ്ങി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി കെ സുനിത അധ്യക്ഷയായി. മാധവമഠം സി വി എൻ കളരിയിലെ ഡോ. ഗൗതമൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് കളരി അഭ്യാസം നടത്തുന്നത്. ആറുമാസത്തെ ആദ്യ ബാച്ചിന്റെ ട്രെയിനിങ്ങിൽ 25 വിദ്യാർഥികൾക്കാണ് പരിശീലനം. എസ് ഗീത, വൈസ് പ്രിൻസിപ്പൽ ഡോ. ആർ രാജം, ഡോ. ആനന്ദ്, ഡോ. നീനു പീറ്റർ, ഡോ. അനില, ഡോ. അശ്വതി, രത്തിക് നാഥ്, അതിഥി തമ്പി എന്നിവർ സംസാരിച്ചു.










0 comments