ജെപിഇഎഫ് അന്തര്‍ദേശീയ പ്രമേഹ സമ്മേളനം കോവളത്ത് തി

രുവനന്തപുരം
ജ്യോതിദേവ്‌സ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫോറം സംഘടിപ്പിക്കുന്ന 14–ാമത് അന്തര്‍ദേശീയ പ്രമേഹ സമ്മേളനം 10 മുതൽ 12 വരെ കോവളം ഉദയസമുദ്ര ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍. ശനി വൈകിട്ട് നാലിന് മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനംചെയ്യും. 2500-ലധികം ഡോക്ടര്‍മാര്‍, പ്രമേഹ ഗവേഷകര്‍, ഡയബറ്റിസ് എഡ്യൂക്കേറ്റര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമേഹ-, അമിതവണ്ണ ചികിത്സാരംഗത്തെ നൂതന കണ്ടുപിടിത്തങ്ങള്‍, ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ നിയന്ത്രണങ്ങള്‍, അമിതവണ്ണവും മറ്റ് അനുബന്ധ രോഗങ്ങളും തടയുന്നതിനുള്ള ഫലപ്രദമായ മരുന്നുകള്‍, ആധുനികശാസ്ത്രം, സാങ്കേതികവിദ്യ, നിർമിതബുദ്ധി എന്നിവയുടെ പ്രായോഗിക ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും വര്‍ക്‌ഷോപ്പുകളുമുണ്ടാകും. ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അരുണ്‍ ശങ്കര്‍, സുനിതാ ജ്യോതിദേവ്, അഞ്ജന ബസന്ത്, ഹരി പ്രസാദ് എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.











0 comments