കുപ്പികൾ വഴിയരികിൽ കിടക്കില്ല
ക്ലീനാണ് ഐടി നഗരം

കഴക്കൂട്ടം ജങ്‌ഷനിലെ ബോട്ടിൽ ബൂത്ത്
എസ് ഒ ദിനു
Published on Dec 01, 2025, 12:00 AM | 1 min read
കഴക്കൂട്ടം
ഐടി നഗരമായ കഴക്കൂട്ടത്തെത്തുന്നവർക്ക് കുപ്പിവെള്ളം ഉപയോഗശേഷം ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയേണ്ട. അതിനായി ഇതാ കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടിൽ ബൂത്തുകൾ. ഒഴിഞ്ഞ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ വലിച്ചെറിയുന്ന ശീലം, ഐടി നഗരത്തെ വൃത്തികേടാക്കുന്ന പ്രവൃത്തിയുമായിരുന്നു. ഒപ്പം പരിസ്ഥിതിക്കും ദോഷവുമാണ്. ദിവസവും ടെക്നോപാർക്ക് ജീവനക്കാരും വിഎസ്എസ്‌സി ഐഎസ്ആർഒ സ്കൂളിലെ കോളേജ് വിവിധ സർക്കാർ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും വിനോദസഞ്ചാരികളും എത്തുന്ന കഴക്കൂട്ടത്ത് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റും വലിച്ചെറിയുന്നത് പതിവായിരുന്നു. ഇതിനൊരു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കോർപറേഷൻ കണ്ടെത്തിയ മാർഗമായിരുന്നു കഴക്കൂട്ടം വാർഡിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ. മാലിന്യ പ്രശ്നം പരിഹരിക്കുവാൻ ബോട്ടിൽ ബൂത്തുകളും കണ്ടെയ്നർ എംസിഎഫ് പ്ലാന്റുകളും സഹായകമായി. ബോട്ടിൽ ബൂത്തുകളിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഹരിതകർമസേന അംഗങ്ങളുടെ സഹായത്തോടെ കളക്ഷൻ സെന്ററുകളിലേക്ക് മാറ്റും. അങ്കണവാടി, സ്കൂൾ, കോളേജ്, ഐടിഐ, സർക്കാർ ഓഫീസുകളിലും എംസിഎഫ് ബിന്നും സ്ഥാപിച്ചിട്ടുണ്ട്.











0 comments