മലിനീകരണ നിയന്ത്രണം: പേരൂർക്കട എച്ച്എൽഎൽ ഫാക്ടറിക്ക് അംഗീകാരം

എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിക്കുലഭിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം റോജി എം ജോൺ എംഎൽഎയിൽനിന്ന് യൂണിറ്റ് മേധാവി എൽ ജി സ്മിതയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം
പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികച്ച പ്രവർത്തനങ്ങൾ നടത്തിയ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിക്ക് അംഗീകാരം. 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാർജ് സ്കെയിൽ വ്യവസായ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. എറണാകുളത്തുവച്ച് റോജി എം ജോൺ എംഎൽഎ അവാർഡ് സമ്മാനിച്ചു. എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയുടെ യൂണിറ്റ് മേധാവി എൽ ജി സ്മിതയും ഫാക്ടറിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു അവാർഡ് ഏറ്റുവാങ്ങി. ഗർഭനിരോധിത ഉറ നിർമാതാക്കളിലെ പ്രധാന കമ്പനിയാണ് എച്ച്എൽഎൽ പേരൂർക്കട.










0 comments