ad
Deshabhimani

ശക്തമായ മഴയില്‍ വ്യാപക കൃഷിനാശം

മണക്കാട് എസ്-യുടി ആശുപത്രിക്കു മുന്നിൽ കാൽനടയാത്രികർക്ക് 
ബുദ്ധിമുട്ടാകുംവിധം മുറിച്ചിട്ട മരച്ചില്ലകൾ

മണക്കാട് എസ്-യുടി ആശുപത്രിക്കു മുന്നിൽ കാൽനടയാത്രികർക്ക് 
ബുദ്ധിമുട്ടാകുംവിധം മുറിച്ചിട്ട മരച്ചില്ലകൾ

വെബ് ഡെസ്ക്

Published on Jun 13, 2026, 04:03 AM | 1 min read

കോവളം/തിരുവനന്തപുരം

ശക്തമായ മഴയില്‍ കോട്ടുകാല്‍ പുത്തളം-കൊല്ലകോണം ഭാഗത്തെ പാടശേഖരത്തിലെ കൃഷി നശിച്ചു. കോട്ടുകാൽ ചെറിയതോട്ടിലെ ഒഴുക്ക്‌ തടസ്സപ്പെട്ടതോടെ വെള്ളം കരകവിഞ്ഞ് ബണ്ട് പൊട്ടിയതാണ് കൃഷിയിടത്തിലേക്ക് വെള്ളം കയറാനുള്ള കാരണം. വെള്ളി രാവിലെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കൃഷിവകുപ്പ് അറിയിച്ചു. ബണ്ട് പൊട്ടിയ പുത്തളം-കൊല്ലകോണം ഭാഗത്തെ തോട്ടില്‍ മാലിന്യവും മണ്ണും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടനിലയിലാണ്. മാസങ്ങൾമുമ്പ് വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് കർഷകർ ആരോപിച്ചു. വിളവെടുക്കാറായ മരച്ചീനിക്കൃഷി പൂർണമായി വെള്ളത്തിൽ മുങ്ങി. ഓണവിപണി ലക്ഷ്യമിട്ടുള്ള കൃഷിയും മുടങ്ങി. കൃഷിയിടം കോട്ടുകാൽ കൃഷിഭവനിലെ കൃഷി ഓഫീസർ ജിഷ്‌മ, കൃഷി അസിസ്റ്റന്റുമാരായ സജീല, ഫ്രാൻസ്‌മിത എന്നിവര്‍ സന്ദർശിച്ചു. തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതും ഉടനെ വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കോട്ടുകാൽ പഞ്ചായത്തിന് കത്തുനൽകിയിരുന്നുവെന്നും കൃഷി ഓഫീസര്‍ പറഞ്ഞു. കൃഷിനാശം സംബന്ധിച്ച് റിപ്പോർട്ട് ഉടനെ സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.' കോര്‍പറേഷന്റെ അനാസ്ഥ; മരക്കൊന്പുകൾ നടപ്പാതയിൽ വൈകി നടത്തുന്ന മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളിൽ മുറിച്ചുമാറ്റുന്ന മരക്കൊന്പുകൾ നടപ്പാതയിൽ. കാൽനടയാത്രക്കാർക്ക്‌ അസ‍ൗകര്യമായിട്ടും ഇവ നടപ്പാതയിൽനിന്ന്‌ നീക്കം ചെയ്യാൻ തയ്യാറാകാതെ കോർപറേഷൻ. നടപ്പാത മരച്ചില്ലകൾ മൂടിയതോടെ റോഡ്‌ കയറിയാണ്‌ യാത്രക്കാരുടെ നടപ്പ്‌. നിരവധി വാഹനങ്ങൾ ചീറിപ്പായുന്ന നഗരത്തിൽ ഇത്‌ ജീവഹാനിക്ക്‌ കാരണമാകുമെന്ന ആശങ്ക ഉയരുന്നു. മണക്കാട്‌, കവടിയാർ തുടങ്ങി നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ കൂടിക്കിടക്കുന്ന മരച്ചില്ലകൾ നീക്കം ചെയ്യണമെന്ന്‌ നഗരവാസികൾ ആവശ്യപ്പെടുന്നു. കഴക്കൂട്ടത്ത് മണ്ണിടിച്ചിൽ ​കനത്ത മഴയിൽ ശാന്തിപുരം എ കെ ജി നഗർ റോഡിലെ രണ്ടിടത്ത് മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 10 അടി ഉയരത്തിൽനിന്നാണ്‌ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്തുനിന്നാണ്‌ ശക്തമായി മണ്ണിടിയുന്നത്. 300 മീറ്റർ ഭാഗം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. സ്‌കൂൾ വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണ്. അടിയന്തരമായി സുരക്ഷാസംവിധാനങ്ങൾ ഒരുക്കി സംരക്ഷണഭിത്തി നിർമിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home