ad
Deshabhimani

നിപാ ആശങ്ക; പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും

nipah
വെബ് ഡെസ്ക്

Published on Jun 13, 2026, 06:30 AM | 1 min read

കോഴിക്കോട്: സംസ്ഥാനത്ത് നിപാ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും. ഐസിഎംആർ, എൻഡിസിസി ഉദ്യോ​ഗസ്ഥരാണ് പരിശോധനക്കെത്തുക.


നിപായുടെ ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഐസിഎംആറിൽ നിന്നുള്ള ഏഴ് ഉദ്യോ​ഗസ്ഥരാണ് കോഴിക്കോടെത്തുകയെന്നാണ് വിവരം. രോ​ഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിക്കുകയും റൂട്ട്മാപ്പ് പരിശോധിക്കുകയും ചെയ്യും. ജില്ലാ ഭരണകൂടവുമായും മെഡിക്കൽ കോളേജ് അധികൃതരുമായും സംഘം ചർച്ച നടത്തും. അതേസമയം, നിപാ രോ​ഗബാധിതനായ വ്യക്തി അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home