ad
Deshabhimani

ഇനി ഹാപ്പി യാത്ര

കമലേശ്വരം–അമ്പലത്തറ റോഡ്

കമലേശ്വരം–അമ്പലത്തറ റോഡ്

avatar
എം പി ലിജു

Published on Oct 14, 2025, 12:01 AM | 1 min read

ചാല

മഴപെയ്‌താൽ വെള്ളം കയറി ഗതാഗത തടസ്സം നേരിട്ടിരുന്നതൊക്കെ കമലേശ്വരം–അമ്പലത്തറ പ്രധാനപാതയുടെ പഴയ കഥ. ഇപ്പോൾ കനത്ത മഴയത്തും വെള്ളം കയറാതെ സുരക്ഷിതയാത്രയ്ക്ക്‌ പറ്റിയ റോഡാണിവിടം. വി ശിവൻകുട്ടി വീണ്ടും എംഎൽഎ ആയി വിജയിച്ചുവന്നതോടെയാണ്‌ നാട്ടുകാർക്കും യാത്രക്കാർക്കും ആശ്വാസമേകുന്ന നടപടികൾ പുനരാരംഭിച്ചത്‌. ആദ്യഘട്ടമായി 20 ലക്ഷം രൂപ ചെലവിട്ട്‌ റോഡ്‌ ഇന്റർലോക്ക് പാകി സഞ്ചാരയോഗ്യമാക്കി. തുടർന്ന് 7.80 കോടി രൂപ ചെലവഴിച്ച്‌ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുന്നതിന്‌ റോഡിന്റെ ഇരുവശത്തും ആഴമുള്ള ഓടകൾ നിർമിച്ച്‌ മഴവെള്ളം പരവൻകുന്നിൽ കരിയൽതോടിന്റെ കൈവഴിയിൽ എത്തിച്ചു. അട്ടക്കുളങ്ങരമുതൽ തിരുവല്ലംവരെ നാല് കോടി രൂപ ചെലവിൽ ബിഎൻബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്ത് നവീകരിക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന പഴകിയ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിച്ചു. വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകളും നവീകരിച്ചു. റോഡിലെ വെള്ളക്കെട്ട്‌ ഒഴിവായതോടെ കോവളത്തേക്കുള്ള സഞ്ചാരികൾ, പ്രദേശത്തെ വ്യാപാരികൾ എന്നിവർ ഇപ്പോൾ ഹാപ്പിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home