ഹരിതകർമസേനാ യൂണിയൻ കോർപറേഷൻ ഓഫീസ് മാർച്ച്

ജില്ലാ ഹരിതകർമസേനാ യൂണിയൻ കോർപറേഷൻ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച മാർച്ച് ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ജോലിയിൽനിന്ന് അകാരണമായി പിരിച്ചുവിട്ടത് ചോദ്യംചെയ്ത ഹരിതകർമസേനാംഗം സതീഷ് കുമാറിനെ മർദിച്ച ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഹരിതകർമസേനാ യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം ജി മീനാംബിക, എസ് അശ്വതി, എസ് ഉണ്ണിക്കൃഷ്ണൻ, ദീപു പ്ലാമൂട്, കെ ജയചന്ദ്രൻ, സുജാദേവി എന്നിവർ സംസാരിച്ചു. സതീഷ്‌കുമാർ ഉൾപ്പെടെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ഹരിതകർമസേനാ യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു.










0 comments