ad
Deshabhimani

കടൽ കടന്ന്‌ നെയ്യാറിലെ മത്സ്യവിപ്ലവം

കൂട്‌ മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്ന നെയ്യാർ റിസർവോയർ

കൂട്‌ മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്ന നെയ്യാർ റിസർവോയർ

avatar
അഖിലേഷ്‌ ആനാവൂർ

Published on Nov 07, 2025, 12:00 AM | 1 min read

വെള്ളറട

മത്സ്യകൃഷിയിലും ഗോത്ര ജനതയെ ചേർത്തുപിടിക്കുകയാണ്‌ സർക്കാർ. ആഗോള ശ്രദ്ധയാകർഷിച്ച നെയ്യാർ റിസർവോയറിലെ കൂട്‌ മത്സ്യകൃഷി പദ്ധതി തൊഴിൽരംഗത്തെ മറ്റൊരു ഉദാത്ത മാതൃകയാണ്‌. ശുദ്ധജലാശയങ്ങളിൽ ഉൽപ്പാദിപ്പിച്ച നമ്മുടെ സ്വന്തം കരിമീനും വരാലും യുകെയുടെ തീൻമേശകളിൽ എത്തുന്പോൾ ഗോത്ര ജനതയുടെ ജീവിതമാണ്‌ കര പിടിക്കുന്നത്‌. തദ്ദേശീയർക്ക്‌ തൊഴിൽ നൽകുന്ന ഈ ജനകീയ വികസന മാതൃക, രാജ്യത്തിനുതന്നെ അഭിമാനമായി മാറുകയാണ്. അശാസ്ത്രീയ നിർമാണവും സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായുണ്ടായ നിയമലംഘനങ്ങളും കാരണം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതോടെ ഗോത്രവിഭാഗക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ഈ വെല്ലുവിളികളെ നേരിടാൻ പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ പാർട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഇൻ സെലക്റ്റഡ് റിസർവോയേഴ്‌സ് ഓഫ് കേരള എന്ന ബൃഹദ് പദ്ധതി രൂപീകരിച്ചു. പിഎംഎംഎസിവൈയിൽ ഉൾപ്പെടുത്തി 10.81 കോടി രൂപ ചെലവഴിച്ച ഈ പദ്ധതി, നെയ്യാർ, പീച്ചി, ഇടുക്കി റിസർവോയറുകളിലാണ്‌ നടപ്പാക്കാൻ തീരുമാനിച്ചത്‌. ആദ്യം ആരംഭിച്ചത് നെയ്യാറിലാണ്. തദ്ദേശീയ മത്സ്യങ്ങളായ കരിമീൻ, വരാൽ എന്നിവയെ റിസർവോയറിലെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിച്ചാണ് വളർത്തുന്നത്‌. മത്സ്യബന്ധന വകുപ്പിന് കീഴിലുള്ള എഡിഎകെ മുഖേന നടപ്പാക്കിയ ഈ സംരംഭം, പുരവിമല ഉന്നതിയിലെ 14 ഗോത്രവിഭാഗം കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കി. തൊഴിലാളികൾക്ക് മത്സ്യകൃഷി പരിശീലനം നൽകി. ആറ് മീറ്റർ നീളവും നാല് മീറ്റർ വീതിയിലുമുള്ള 100 ഹൈഡെൻസിറ്റി പോളി എത്തിലീൻ ഫ്ളോട്ടിങ്‌ കൂടുകളും സിസിടിവി കാമറകൾ, സോളാർ വിളക്കുകൾ, ബോട്ടുകൾ, വിപണനത്തിനുള്ള കാരിയർ വാഹനങ്ങൾ എന്നിവയും നൽകി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home