വ്യാജ അറ്റൻഡൻസ് ഷീറ്റ്: ഹോം ഗാർഡ് അറസ്റ്റിൽ

ഷിബു കുമാർ
നെടുമങ്ങാട്
ശമ്പളത്തിനായി വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ച ഹോംഗാർഡിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര കൊങ്ങണം സ്വദേശി ഷിബു കുമാറാണ് (46) അറസ്റ്റിലായത്. ജില്ലാ ഫയർ ഓഫീസിൽനിന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് ഹോംഗാർഡായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ജൂലൈയിൽ 7 ദിവസമാണ് ഷിബു കുമാർ ജോലി ചെയ്തത്. എന്നാൽ, 21 ദിവസം ജോലി ചെയ്തതായി കാണിച്ചാണ് വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ച് ജില്ലാ ഫയർ ഓഫീസിൽ ഹാജരാക്കിയത്. സംശയം തോന്നിയതോടെ അധികൃതർ നെടുമങ്ങാട് സ്റ്റേഷനിൽ അറിയിച്ചു. അന്വേഷണത്തിൽ തിരിമറി നടന്നതായി കണ്ടെത്തി.









0 comments