ഗോദയിൽ മെഡൽ; സുനിൽ കുമാറിന് വെങ്കലം

നഗോയ: ഏഷ്യൽ ഗെയിംസ് പുരുഷന്മാരുടെ ഗ്രീക്കോ റോമൻ ഗുസ്തി 87 കിലോഗ്രാം വിഭാഗത്തിൽ സുനിൽ കുമാറിന് വെങ്കലം. 9-0ന് ആണ് സുനിൽ കുമാറിന്റെ വിജയം. ഫിലിപ്പീൻസ് താരം കല്ലം റോബർട്ട്സിന് ഒരു പോയന്റ് പോലും നേടാൻ കഴിഞ്ഞില്ല.
ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ഗ്രീക്കോ റോമൻ ഗുസ്തി താരമായി സുനിൽ കുമാർ മാറി. 2023 ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും അദ്ദേഹം വെങ്കലം നേടിയിരുന്നു.








0 comments