കൊഴിഞ്ഞാമ്പാറയിലെ സഹോദരങ്ങളുടെ മരണം കൊലപാതകം: അമ്മ കസ്റ്റഡിയിൽ

ചിറ്റൂർ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വെള്ളം നിറച്ച തൊട്ടിയിൽ വീണ് സഹോദരങ്ങൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപാതകക്കേസിൽ കുട്ടികളുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകരപ്പതി മണൽക്കാട് നിവേദ്യയാണ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടക വീട്ടിലാണ് ജോൺകുമാർ – നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വെള്ളം നിറച്ച തൊട്ടിയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
വെള്ളം നിറയ്ക്കുന്നതിനായി കുളിമുറിയിൽ കോൺക്രീറ്റുകൊണ്ടുനിർമിച്ച തൊട്ടിയിൽ കളിക്കുന്നതിനിടയിൽ വീണതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.








0 comments